സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വർധനവ്. ഇന്ന് 120 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 37,960 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4745 രൂപയായി. ഓഹരി വിപണിയിലെ മുന്നേറ്റത്തെ തുടര്‍ന്നാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഇടിവ് നേരിട്ടത്. യുക്രൈന് യുദ്ധത്തെത്തുടര്‍ന്ന് ഓഹരി വിപണിയില്‍ അനിശ്ചിതത്വം ഉടലെടുത്തതോടെ സ്വര്‍ണ വില കുത്തനെ കൂടിയിരുന്നു.
ഓഹരി വിപണി വീണ്ടും താളം കണ്ടെത്തിയതോടെ സ്വര്‍ണ വില കുറയുന്നതാണ് പിന്നീട് കണ്ടത്. ഈ മാസം ഒന്‍പതിന് വില ഏറ്റവും ഉയര്‍ന്ന നിലയായ 40,560ല്‍ എത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ക്രമേണ കുറഞ്ഞ് 38,000ല്‍ താഴെ എത്തി നില്‍ക്കുകയാണ് സ്വര്‍ണവില.വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് വിപണി വൃത്തങ്ങള്‍ പറയുന്നു.
You must be logged in to post a comment Login