തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില തുടർച്ചയായ മൂന്നാം ദിവസവും കുറഞ്ഞു. ഇന്ന് 22 കാരറ്റ് സ്വർണത്തിന് 10 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. ഒരു പവൻ വിലയിൽ 80 രൂപയുടെ കുറവുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വില ഗ്രാമിന് 25 രൂപയും 20 രൂപയും കുറഞ്ഞിരുന്നു.
ഇന്നത്തെ സ്വർണവില ഗ്രാമിന് (22 കാരറ്റ്) 4765 രൂപയാണ്. ഒരു പവന്റെ വില 38120 രൂപയിലേക്ക് താഴ്ന്നു. 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും സമാനമായ കുറവുണ്ടായി. 10 രൂപയാണ് ഗ്രാമിന് കുറഞ്ഞത്.
ഇന്നത്തെ വില ഗ്രാമിന് 3935 രൂപയാണ്. ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ് ഗ്രാമിന്. വെള്ളിയുടെ വില കുറഞ്ഞു. ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 72 രൂപയിലാണ് വെള്ളിയുടെ വിപണനം.
You must be logged in to post a comment Login