Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

ദുൽഖറിനുള്ള വിലക്ക് പിൻവലിച്ച് ഫിയോക്ക്

നടൻ ദുൽഖർ സൽമാന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ദുൽഖറിന്റെ നിർമ്മാണ കമ്പനി പ്രതിനിധി നൽകിയ വിശദീകരണം തൃപ്തികരമെന്ന് ഫിയോക് പറഞ്ഞു.‘സല്യൂട്ട്’ സിനിമ ഒ.ടി.ടിക്ക്‌ നൽകിയതുമായി ബന്ധപ്പെട്ടാണ് ദുൽഖറിന് വിലക്കേർപ്പെടുത്തിയിരുന്നത്. ഇനിയുള്ള സിനിമകൾ തിയറ്ററിന് നൽകുമെന്ന് ദുൽഖർ അറിയിച്ചു.

ജനുവരിയിൽ തിയേറ്റർ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രമായിരുന്നു സല്യൂട്ട്. എന്നാൽ ഒമൈക്രോൺ ഭീഷണിയെ തുടർന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു.ചിത്രം ഒടിടിയ്ക്ക് നൽകുന്നത് തിയേറ്റർ ഉടമകളോട് ചെയ്യുന്ന ചതിയാണെന്നും ദുൽഖർ സൽമാൻ അഭിനയിക്കുകയോ നിർമ്മിക്കുകയോ ചെയ്യുന്ന ഒരു ചിത്രവും ഇനി മുതൽ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയില്ല എന്നും ഫിയോക് നിലപാട് അറിയിച്ചിരുന്നു. വിലക്കുമായി ബന്ധപ്പെട്ട് ചർച്ചകൾക്ക് ചൂടേറിയതോടെയാണ് ഫിയോക് തീരുമാനം മാറ്റിയത്

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...