ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തി പ്രാപിക്കുന്നു. സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടുകൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഏപ്രിൽ 6 ഓടെ തെക്കൻ ആൻഡാമാൻ കടലിലിന് മുകളിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു. ഇടുക്കി ലൈവ്. തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
മധ്യ-തെക്കൻ കേരളത്തിലാകും വേനൽ മഴ കൂടുതലായി ലഭിക്കുക. കഴിഞ്ഞ ദിവസങ്ങളിലായി തിരുവനന്തപുരം, കൊല്ലം, കൊച്ചി മേഖലകളിൽ വൈകീട്ടോടെ കനത്ത മഴ അനുഭവപ്പെട്ടിരുന്നു.
You must be logged in to post a comment Login