Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

വിഷു പ്രമാണിച്ച് തിരുവനന്തപുരം-ചെന്നൈ റൂട്ടിൽ കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവീസുകൾ

തിരുവനന്തപുരം: വിഷു പ്രമാണിച്ച് ചെന്നൈയിലേക്കുള്ള കനത്ത തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം-ചെന്നൈ റൂട്ടിൽ രണ്ട് സ്‌പെഷ്യൽ സർവീസുകൾ നടത്താൻ തീരുമാനിച്ച് കെ എസ് ആർ ടി സി.

17ആം തീയതി വൈകുന്നേരം 6.30നും, 7.30നുമാണ് സർവീസുകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് സേലം വഴിയാണ് 6.30ന് നടത്തുന്ന സർവീസ്. 2,181 രൂപയാണ് ടിക്കറ്റ് ചാർജ്. 7.30നുള്ളത് നാഗർകോവിൽ, മധുര വഴിയാണ് സർവീസ് നടത്തുന്നത്.

ഇതിന് 1,953 രൂപയാണ് ടിക്കറ്റ് ചാർജ്. സ്‌പെഷ്യൽ സർവീസ് നടത്തുന്നതിനായി കെഎസ്ആർടിസി സ്വിഫ്റ്റ് എസി സെമി സ്ളീപ്പർ ബസുകളാണ് ഉപയോഗിക്കുന്നത്. കൂടാതെ 18ന് വൈകിട്ട് 6.30നും 7.30നും ഇവയുടെ മടക്ക സർവീസ് ചെന്നൈയിൽ നിന്നും ഉണ്ടാകും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...