തിരുവനന്തപുരം: എഴുപത്തിയഞ്ചാം സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യം ജയം വെസ്റ്റ് ബംഗാളിന്. രാവിലെ 9.30 ന് കോട്ടപ്പടി ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് കരുത്തരായ പഞ്ചാബിനെയാണ് വെസ്റ്റ് ബംഗാള്‍ തോല്‍പ്പിച്ചത്. 61-ആം മിനുട്ടില്‍ ശുഭാം ഭൗമികാണ് വെസ്റ്റ് ബംഗാളിനായി വിജയ ഗോള്‍ നേടിയത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ആക്രമിച്ച കളിച്ച ബംഗാള്‍ സ്ട്രൈക്കര്‍ ശുഭാം ഭൗമിക് തേടി ആദ്യ മിനുട്ടില്‍ തന്നെ അവസരമെത്തി എന്നാല്‍ ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. 61 ാം മിനുട്ടില്‍ വെസ്റ്റ് ബംഗാള്‍ ലീഡെടുത്തു. വലതു വിങ്ങില്‍ നിന്ന് അണ്ടര്‍ 21 താരം ജയ് ബസ് നല്ക്കിയ പാസ് ശുഭാം ബൗമിക് അതിമനോഹരമായ ടാപിങ്ങിലൂടെ ഗോളാക്കി മാറ്റി.
ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ഗോള്‍. നാല് മിനുട്ടിന് ശേഷം ബംഗാള്‍ താരം തന്‍മോയി ഗോഷ് ലോങ് റൈയ്ഞ്ചിലൂടെ രണ്ടാം ഗോളിന് ശ്രമിച്ചെങ്കിലും പഞ്ചാബ് ഗോള്‍ കീപ്പര്‍ അതിമനോഹരമായി തട്ടിഅകറ്റി. അധിക സമയം അവസാനിക്കാന്‍ ഒരുമിനുട്ട് മാത്രം ബാക്കിനില്‍ക്കെ 89 ാം മിനുട്ടില്‍ പഞ്ചാബ് താരം രോഹിത്ത് ഷെയ്ക് ഇടതു വിങ്ങില്‍ നിന്ന് ബോക്സിന് അകത്തേക്ക് നീട്ടിനല്‍കിയ പാസ് അകശദീപ് സിങ് നഷ്ടപ്പെടുത്തി.
You must be logged in to post a comment Login