തിരുവനന്തപുരം: മുടങ്ങികിടൻകുന്ന കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളം നാളെ മുതൽ വിതരണം ചെയ്യാൻ സാധിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത കൊണ്ടല്ല ശമ്പളം മുടങ്ങിയതെന്നും ആവശ്യമായ തുക ഓവർഡ്രാഫ്റ്റ് എടുത്ത് ശമ്പളം നൽകാൻ നിർദ്ദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മുടങ്ങിക്കിടക്കുന്ന ശമ്പളം ഇന്ന് മുതൽ നൽകി തുടങ്ങുമെന്ന് അറിയിച്ച ശമ്പള വിതരണമാണ് നാളത്തേക്ക് മാറ്റിയതായി മന്ത്രി വ്യക്തമാക്കുന്നത്. ശമ്പളത്തിനായി സർക്കാർ നേരത്തെ കെ എസ് ആർ ടി സിക്ക് 30 കോടി അനുവദിച്ചിരുന്നു. എന്നാൽ 82 കോടി രൂപ ശമ്പള വിതരണത്തിന് മാത്രം ആവശ്യമെന്നായിരുന്നു മാനേജ്മെറ്റിന്റെ വിശദീകരണം.
അതേസമയം, ശമ്പളമില്ലാതെയാണ് കെ എസ് ആർ ടി സിക്കാരുടെ ഇത്തവണത്തെ വിഷുവും, ഈസ്റ്ററും കടന്നുപോയത്. ഏപ്രിൽ പാതി കഴിഞ്ഞിട്ടും മാർച്ച് മാസത്തിലെ ശമ്പളം നൽകാൻ ഇതുവരെ മാനേജ്മെന്റിന് സാധിച്ചിട്ടില്ലെന്ന ആരോപണമാണ് ജീവനക്കാർ മുന്നോട്ട്വയ്ക്കുന്നത്.
You must be logged in to post a comment Login