Vismaya News
Connect with us

Hi, what are you looking for?

EDUCATION

സിബിഎസ്ഇ ‘സേ’- രണ്ട് ടേമും എഴുതാത്ത വിദ്യാർത്ഥികളെ കമ്പാർട്ട്മെന്റ് പരീക്ഷയ്ക്ക് പരി​ഗണിക്കില്ല

രണ്ട് ടേം പരീക്ഷകളും എഴുതാത്ത വിദ്യാർത്ഥികളെ കമ്പാർട്ട്മെന്റ് (സേ) പരീക്ഷയ്ക്ക് പരി​ഗണിക്കില്ലെന്ന് സിബിഎസ്ഇ അറിയിച്ചു. ഇവർ ഒരു വർഷം കൂടി അതേ ക്ലാസിൽ പഠിക്കേണ്ടി വരും. ഏതെങ്കിലും ഒരു ടേമിൽ പരീക്ഷ എഴുതിയവർക്ക് അവയിലൊന്നിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ​ഗ്രേഡ് ലഭിക്കുകയെന്നും തിങ്കളാഴ്ച നടന്ന വെബിനാറിൽ പരീക്ഷ കൺട്രോളർ സന്യം ഭരദ്വാജ് അറിയിച്ചു.

പത്താം ക്ലാസിലെ കമ്പാർട്ട്മെന്റ് പരീക്ഷകൾ ഏഴ് ദിവസത്തിന്റെ സമയ പരിധിയിലാണ് നടത്തുക. പന്ത്രണ്ടാം ക്ലാസിലെ എല്ലാ കമ്പാർട്ട്മെന്റ് പരീക്ഷകളും ഒറ്റ ദിവസം നടത്തും. മൂന്നിലധികം വിഷയങ്ങളിൽ പരീക്ഷയ്ക്ക് ഹാജരാകാത്തവരെയും യോ​ഗ്യതാ മാർക്ക് നേടാത്തവരെയും എസെൻഷ്യൽ റിപ്പീറ്റ് വിഭാ​ഗത്തിൽ ഉൾപ്പെടുത്തും.

കോവിഡ് മൂലം പരീക്ഷയെഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്കായി പ്രത്യേക മൂല്യനിർണയത്തിലൂടെ ഫലപ്രഖ്യാപനം നടത്തും

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...