സന്തോഷ് ട്രോഫി മത്സരത്തിൽ കഴിഞ്ഞ ദിവസമാണ് കേരളം ഫൈനലിൽ പ്രവേശിച്ചത്. ഇന്ന് നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ രണ്ടാം സെമിയിൽ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ മണിപ്പൂരും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ വെസ്റ്റ് ബംഗാളും തമ്മിൽ കളത്തിൽ ഏറ്റുമുട്ടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വച്ച് വെകീട്ട് 8.30 നാണ് മത്സരം നടക്കുക.
കർണാടകയെ മൂന്നിനെതിരെ 7 ഗോളുകൾക്ക് തകർത്തായിരുന്നു സെമിഫൈനൽ പോരാട്ടത്തിൽ കേരളത്തിന്റെ വിജയം. കേരളത്തിനായി ജെസിൻ അഞ്ച് ഗോളുകൾ സ്വന്തമാക്കി. പകരക്കാരനായി ഇറങ്ങിയാണ് ജെസിൻ അഞ്ച് ഗോളുകൾ നേടിയതെന്നതും എടുത്തുപറയേണ്ട ഒന്നാണ്. അസാമാന്യ പ്രകടനങ്ങളാണ് കേരളം ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും കാഴ്ച വച്ചത്.
You must be logged in to post a comment Login