ഓട്ടോ ഇലക്ട്രിക് വാഹന മേഖലയിൽ തങ്ങളുടെ മോഡലുകൾ ബജാജ് വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണെന്ന് റിപ്പോര്‍ട്ട്.
ചേതക് ശ്രേണി വിപുലീകരിക്കാൻ കമ്പനി ശ്രമിക്കുകയാണെന്ന് ഓട്ടോകാർ പ്രൊഫഷണലിന്റെ ഇവി ടൂ വീലർ കോൺക്ലേവിൽ ബജാജ് ഓട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ രാകേഷ് ശർമ പറഞ്ഞതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുലു ബ്രാൻഡിനൊപ്പം, ലോ-മിഡ്-സ്പീഡ് വിഭാഗങ്ങളിൽ കമ്പനി പുതിയ ഉൽപ്പന്നങ്ങൾ ചേർക്കും.
ഇരുചക്ര വാഹനങ്ങൾക്കായുള്ള ബജാജിന്റെ ഇലക്ട്രിക് ബിസിനസ് വിഭാഗമായ ചേതക് ടെക്നോളജി, ഈ വിഭാഗത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് അതിന്റെ ഇവി മുന്നേറ്റത്തിന് നേതൃത്വം നൽകും.
ബജാജ് ചേതക്കിന് ലഭിച്ച മികച്ച പ്രതികരണത്തിൽ കമ്പനി സന്തുഷ്ടരാണ് എന്നും ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
You must be logged in to post a comment Login