Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടവരെ കൊലപ്പെടുത്തി കൊള്ളയടിച്ച മൂന്ന് പേർ അറസ്റ്റിൽ

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടവരെ കൊലപ്പെടുത്തി കൊള്ളയടിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ന്യൂഡൽഹിയിലെ നോയിഡയിലാണ് സംഭവം. സന്ദീപ്, ഷഹ്ന ഹുസൈൻ, സന അലി എന്നിവരാണ് പിടിയിലായത്. ലക്ഷക്കണക്കിനു രൂപയാണ് ഇവർ കൊള്ളയടിച്ചത്.

ടിൻഡർ ഉൾപ്പെടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ വ്യാജ അക്കൗണ്ടുകളുണ്ടാക്കിയ ഇവർ പണക്കാരെ മാത്രം സുഹൃത്തുക്കളാക്കാറാണ് പതിവ്. പിന്നീട്, ഇവരുമായി ചാറ്റ് ചെയ്ത് പരസ്പരം നമ്പറുകൾ കൈമാറി ബന്ധം സ്ഥാപിക്കും. സംഘത്തിലെ സ്ത്രീകളാണ് ഇതിനൊക്കെ നേതൃത്വം നൽകുക.

പിന്നീട് സ്ത്രീകൾ ഇരകളുമായി നേരിട്ട് സംബന്ധിക്കും. ഇവർക്ക് കുടിക്കാൻ നൽകുന്ന പാനീയത്തിൽ മയക്കുമരുന്ന് കലർത്തും. ഇത് കുടിച്ച് ഇരകൾ ബോധരഹിതരാവുമ്പോൾ അവരുടെ പക്കൽ നിന്നുള്ള വിലപിടിച്ച വസ്തുവകകൾ അപഹരിച്ച് സംഘം രക്ഷപ്പെടും. മയക്കാൻ കലർത്തുന്ന പാനീയം ചിലരുടെ മരണത്തിലേക്കും നയിച്ചിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...