Vismaya News
Connect with us

Hi, what are you looking for?

HEALTH

ദീർഘകാലമായി വിട്ടുമാറാത്ത ക്ഷീണം തോന്നുന്നുണ്ടോ? എങ്കില്‍ സൂക്ഷിക്കുക

ചില വ്യക്തികൾക്ക് ദീർഘകാലമായി വിട്ടുമാറാത്ത ക്ഷീണം ഉണ്ടാകാറുണ്ട്. വിദഗ്ധ ഡോക്ടർമാരെ കാണിച്ചു വ്യത്യസ്ത തരത്തിലുള്ള പരിശോധനകളും ടെസ്റ്റുകളും ചികിത്സകളും ഒക്കെ ചെയ്തിട്ടും ക്ഷീണം മാറാതെ തുടരുന്നു.

മധ്യവയസ്കരിലും വയോജനങ്ങളിലും വ്യാപകമായി കാണപ്പെടുന്ന ഈ അവസ്ഥയ്ക്ക് chronic fatigue syndrome എന്ന് പറയുന്നു.

സമൂഹത്തിലെ ഒരു ശതമാനത്തോളം ആളുകൾക്ക് ഈ പ്രശ്നം ഉണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ അവസ്ഥ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്നു.

ലക്ഷണങ്ങൾ നോക്കൂ

1. വിട്ടുമാറാത്ത ക്ഷീണം

2. ശ്രദ്ധക്കുറവ്, ഏകാഗ്രതയില്ലായ്മ, മറവി

3 തൊണ്ടവേദനയും ഇടയ്ക്കിടെ തൊണ്ടയ്ക്ക് അസ്വസ്ഥതയും

4. ആവർത്തിച്ചുവരുന്ന തലവേദന

5. കഴുത്തിലെ ഭാഗത്തും കക്ഷത്തിലും കഴല വീക്കം

6. അകാരണമായ പേശി വേദനയും സന്ധിവേദനയും

7. കിടക്കയിൽ നിന്ന് എണീക്കുമ്പോഴോ കസേരയിൽ നിന്ന് എണീക്കുമ്പോഴോ തലച്ചുറ്റൽ അനുഭവപ്പെടുക

8. അസ്വസ്ഥമായ ഉറക്കം. പലപ്പോഴും രാവിലെ ഉണരുമ്പോൾ ഉറക്കം തൃപ്തികരമായില്ല എന്നു തോന്നൽ

9. ചെറിയ തോതിൽ ആയാസകരമായ കാര്യങ്ങൾ ചെയ്താൽ പോലും കഠിനമായ ക്ഷീണം. പലപ്പോഴും വായന, കണക്കുകൂട്ടൽ തുടങ്ങിയ കാര്യങ്ങൾ ചെയ്യുമ്പോൾ പോലും വലിയ ക്ഷീണം അനുഭവപ്പെടുന്നു.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ ഈ അവസ്ഥ നിർണയിക്കാനായി വ്യക്തമായ മാനദണ്ഡങ്ങൾ വിശദീകരിച്ചിട്ടുണ്ട്.

ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ലക്ഷണങ്ങൾ ശ്രദ്ധക്കുറവും മറവിയും പിന്നെ ചലിക്കുമ്പോൾ വഷളാകുന്ന തലച്ചുറ്റലും ആണ്.

ഈ അവസ്ഥയുടെ ഭാഗമായി ഉണ്ടാകുന്ന ക്ഷീണം നേരത്തെ ചെയ്തിരുന്ന സ്വാഭാവികമായ പ്രവൃത്തികൾ ചെയ്യാൻ കഴിയാത്ത വിധം അവശരാക്കുന്നുണ്ടാവാം.

മേൽപറഞ്ഞ ലക്ഷണങ്ങൾ തുടർച്ചയായി ആറു മാസമെങ്കിലും നീണ്ടുനിൽക്കുകയും ജോലി ചെയ്യാനുള്ള കഴിവിനെ ബാധിക്കുകയും ചെയ്താൽ ഈ അവസ്ഥ ഉണ്ടെന്ന് ന്യായമായും സംശയിക്കാം.

1. വൈറസ് അണുബാധ: പല ആളുകൾക്കും വൈറൽ പനി ബാധിച്ച ശേഷമാണ് ഈ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്. കോവിഡ് 19 അടക്കം ഏതുതരം വൈറൽപനി വന്നാലും അതിനുശേഷം ഈ ലക്ഷണങ്ങൾ ചിലരിൽ കാണപ്പെടാറുണ്ട്.

എങ്കിലും എപസ്റ്റീൻ ബാർ വൈറസ് (Epstein Barr virus), ഹ്യൂമൻ ഹെർപസ് വൈറസ് (Human herpes virus) എന്നീ വൈറസുകളുടെ ബാധയെ തുടർന്നാണ് ഇത് ഏറ്റവും കൂടുതലായി കണ്ടുവരുന്നത്

2. ദുർബലമായ രോഗപ്രതിരോധ വ്യവസ്ഥിതി: പൊതുവേ രോഗപ്രതിരോധ വ്യവസ്ഥിതിയിൽ തകരാറുകൾ ഉള്ള വ്യക്തികളിൽ ആണ് ഈ അവസ്ഥ കൂടുതലായി കണ്ടു വരുന്നത്.

3. ഹോർമോൺ തകരാറുകൾ: തലച്ചോറിലെ ഹൈപ്പോതലാമസ്, പിറ്റ്യൂട്ടറി ഗ്രന്ഥി, വയറ്റിലെ അഡ്രിനൽ ഗ്രന്ഥി എന്നിവയിൽ നിന്ന് ഉൽപാദിപ്പിക്കപ്പെടുന്ന ചില ഹോർമോണുകളുടെ തകരാറുകൾ മൂലവും ഈ അവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ട്.

4. ശാരീരിക മാനസിക സമ്മർദം: കഠിനമായ മാനസിക വൈകാരിക സമ്മർദമോ, ശാരീരികമായ പരുക്കുകളോ, ചില ശസ്ത്രക്രിയകളുടെ ബാക്കിപത്രം ആയോ ഈ അവസ്ഥ ചില വ്യക്തികളിൽ ഉണ്ടാകാറുണ്ട്

ഈ അവസ്ഥയെ തുടർന്ന് പലതരത്തിലുള്ള ജീവിതശൈലി പരിമിതികളും വ്യക്തിക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. ജോലിചെയ്യാൻ പ്രയാസം ഉണ്ടാവുക, സാമൂഹികമായ ഒറ്റപ്പെടൽ എന്നിവയും ഇതിന്റെ പരിണിത ഫലമായി ഉണ്ടാകാറുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...