സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് 600 രൂപ കുറഞ്ഞതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. 37,160 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്. 4645 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
തിങ്കളാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. 38,000 രൂപയായിരുന്നു വില. തൊട്ടുപിന്നാലെ തുടര്‍ച്ചയായ രണ്ടു ദിവസങ്ങളില്‍ വില കുറഞ്ഞു. ഇന്നലെ വീണ്ടും ഉയര്‍ന്ന സ്വര്‍ണവില ഇന്ന് കുറയുകയായിരുന്നു.ഈ മാസത്തിന്റെ തുടക്കത്തില്‍ 37,920 രൂപയായിരുന്നു വില.
You must be logged in to post a comment Login