ആ വാർത്ത വ്യാജം; അങ്ങനൊരു പ്രോജക്റ്റ് ചെയ്യുന്നില്ല : ധോണി എന്റർടെയ്ൻമെന്റ്സ്

ക്രിക്കറ്റ് താരം എം എസ് ധോണി തമിഴ് സിനിമ നിർമ്മിക്കുന്നുവെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. രജനികാന്തിനൊപ്പം സഹകരിച്ചിട്ടുള്ള സഞ്ജയ് എന്നൊരു വ്യക്തിയായിരിക്കു സംവിധായകനായി എത്തുകയെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ആ വാർത്ത വ്യാജമാണെന്ന് പറയുകയാണ് ധോണിയുടെ നിർമ്മാണ കമ്പനിയായ ധോണി എന്റർടെയ്ൻമെന്റ്സ്.

‘ധോണി എന്റർടെയ്ൻമെന്റ്സ് സഞ്ജയ് എന്നൊരു വ്യക്തിയുമായി യാതൊരു പ്രോജക്റ്റും ചെയ്യുന്നില്ല. അത്തരമൊരു വാർത്ത തീർത്തും വ്യാജമാണ്. എന്നാൽ വളരെ രസകരമായ പല പ്രോജക്റ്റുകൾ ഞങ്ങൾ ഒരുക്കുന്നുണ്ട്’,എന്നാണ് പത്രക്കുറിപ്പിലൂടെ നിർമ്മാണ കമ്പനി അറിയിച്ചത്.നയൻ‌താര ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും വാർത്തകളുണ്ടായിരുന്നു.

അതേസമയം, നയൻതാര- വിഘ്നേഷ് ശിവൻ വിവാഹം ജൂൺ 9ന് തിരുപ്പതിയിൽ വച്ച് നടക്കുമെന്ന റിപ്പോർട്ടുകൾ വന്നിരിക്കുകയാണ്. മാലിദ്വീപിൽ വച്ച് സുഹൃത്തുക്കൾക്കായി വിവാഹ റിസപ്ഷൻ നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ, ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുവരും വിവാഹിതരാകുന്നത്. നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിഘ്നേശും പ്രണയത്തിലാകുന്നത്. പിന്നിട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -

Latest Articles

- Advertisement -

Latest Articles