മാവേലിക്കര: തട്ടാരമ്പലം വലിയ പെരുമ്പുഴ റോഡിൽ സ്കൂട്ടർ വീടിന്റെ മതിലിൽ ഇടിച്ചു രണ്ട് പേർ മരിച്ചു. മാവേലിക്കര ചെട്ടികുളങ്ങര ഈരേഴ വടക്ക് കാട്ടിൽ കിഴക്കതിൽ അമ്പിക്കുട്ടൻ (40), ബന്ധു ഈരേഴ വടക്ക് ശ്രീശൈലം രാജേഷ് (കൊച്ചുമോൻ -50) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ഏഴോടെ മറ്റം വടക്ക് ആൽത്തറക്ക് വടക്കായിരുന്നു അപകടം. ഇരുവരും സ്കൂട്ടറിൽ മാന്നാർ ഭാഗത്തേക്ക് പോകുകയായിരുന്നു.
റോഡിലെ വളവിൽ നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ മതിലിൽ ഇടിച്ചു തകർന്നു. തലയ്ക്കു പരുക്കേറ്റ ഇരുവരും അപകട സ്ഥലത്തു തന്നെ മരിച്ചു. മരിച്ചവർ കിണർ നിർമാണ തൊഴിലാളികളാണ്.