സോഷ്യൽ മീഡിയകളിൽ ട്രെഡിം​ഗ് ആയി ഒരു കുട്ടിക്കാല ചിത്രം

ലോകമെമ്പാടും ആരാധകരുള്ള സണ്ണി ലിയോണിന്റെ കുട്ടിക്കാല ഫോട്ടോ വൈറലാകുന്നു .കഴിഞ്ഞ ദിവസമായിരുന്നു സണ്ണി ലിയോണിന്റെ 41-ാം ജന്മദിനം. നിരവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി രം​ഗത്തെത്തിയത്. ഭർത്താവ് ഡാനിയേൽ വെബ്ബറും താരത്തിന് ആശംസ നേർന്നിരുന്നു. അദ്ദേഹമാണ് സണ്ണിയുടെ കുട്ടിക്കാല ചിത്രം പങ്കുവച്ചത്.

“നീ ആരായിത്തീർന്നു എന്ന് സംഗ്രഹിക്കാൻ ഇവിടെ വാക്കുകളില്ല. നീ എല്ലാവിധത്തിലും ഒരു ഐക്കണാണ്, അത് സാധ്യമല്ലെന്ന് ഞാൻ കരുതുമ്പോൾ, നീ കൂടുതൽ നേട്ടങ്ങൾ നേടുകയും കെട്ടിപ്പടുക്കുകയും ചെയ്യുന്നു. എല്ലാ അർത്ഥത്തിലും നീ അത്ഭുതപ്പെടുത്തുന്ന മനുഷ്യനാണ്,” എന്നാണ് ഡാനിയൽ കുറിച്ചിരുന്നത്.

പോണ്‍ സിനിമയില്‍ നിന്നും ബോളിവുഡിലെത്തിയ നടിയാണ് സണ്ണി ലിയോണ്‍. ബോളിവുഡില്‍ ഒരിടം കണ്ടെത്തുകയും വിമര്‍ശനങ്ങൾക്ക് തക്കതായ മറുപടി നൽകുന്ന താരമാണ് സണ്ണി ലിയോണ്‍. ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച സണ്ണി ലിയോണ്‍ ക്രമേണ തെന്നിന്ത്യന്‍ സിനിമകളിലും ചുവടുറപ്പിച്ചു. കാനഡയിലെ ഒരു സിക്ക് പഞ്ചാബി കുടുംബത്തിലാണ് സണ്ണി ജനിച്ചത്. കരന്‍ജിത്ത് കൗര്‍ എന്നായിരുന്നു പേര്. പിന്നീട് അമേരിക്കയിലേക്ക് താമസം മാറി. പഠനമുപേക്ഷിച്ച് മോഡലിങ് രംഗത്തും പോണ്‍ സിനിമാ രംഗത്തും സജീവമായി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -

Latest Articles

- Advertisement -

Latest Articles