അതിവേഗ ബ്രോഡ്ബാൻഡ് സേവനമായ ജിയോ ഫൈബർ സംവിധാനം കേരളത്തിൽ എല്ലായിടത്തും വ്യാപിപ്പിക്കാനൊരുങ്ങി ജിയോ. നിലവിൽ സംസ്ഥാനത്തെ 33 പ്രധാന നഗരങ്ങളിലാണ് ജിയോ ഫൈബർ സംവിധാനം ലഭ്യമാക്കിയിട്ടുള്ളത്. ഈ വർഷം അവസാനത്തോടെ 60 നഗരങ്ങളിലേക്ക് കൂടി ജിയോ ഫൈബർ സേവനം വ്യാപിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
399 രൂപ മുതൽ തുടങ്ങുന്ന അൺലിമിറ്റഡ് ഹൈ സ്പീഡ് പ്ലാനുകളാണ് ജിയോ അവതരിപ്പിക്കുന്നത്. പുതിയ പോസ്റ്റ്പെയ്ഡ് കണക്ഷനോടൊപ്പം ജിയോ സെറ്റ് ടോപ് ബോക്സും റൗട്ടറും സൗജന്യമായി നൽകുന്നുണ്ട്. കൂടാതെ, ഇൻസ്റ്റാളേഷനും സൗജന്യമാണ്.
പരിധിയില്ലാത്ത വാർത്തകൾ, വിനോദം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങിയ പ്ലാറ്റ്ഫോമുകളിലേക്കുളള ആക്സസും ജിയോഫൈബർ ഉറപ്പുനൽകുന്നുണ്ട്. കുടുംബങ്ങൾ മുതൽ വൻകിട മേഖലകളിലെ പ്രൊഫഷണലുകൾ വരെ ജിയോ ഫൈബർ സേവനം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ.