കണ്ണൂര്‍ പെരളശ്ശേരിയിൽ വൻ കവ‍ർച്ച, 25 പവൻ സ്വർണ്ണവും പണവും നഷ്ടമായി

കണ്ണൂര്‍ : കണ്ണൂര്‍ പെരളശ്ശേരിയിൽ വൻ കവ‍ർച്ച. പള്ളിയത്ത് ഒരു വീട്ടിൽ നിന്നും 25 പവൻ സ്വർണ്ണവും പണവും കവർന്നു. പള്ളിയത്തെ അബ്ദുൾ ജലീലിന്റെ വീട്ടിലാണ് കവർച്ച നടന്നത്.

വീട്ടിൽ സൂക്ഷിച്ച സ്വര്‍ണ്ണവും നാല് ലക്ഷത്തോളം രൂപയുമാണ് നഷ്ടപ്പെട്ടത്. ജലീലും കുടുംബവും കണ്ണൂരിലെ ഒരു മരണ വീട്ടിലേക്ക് പോയ സമയത്താണ് കവർച്ച നടന്നത്.

വീടിന്റെ പിൻവാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. സാധനങ്ങളെല്ലാം വലിച്ചിട്ട നിലയിലാണ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -

Latest Articles

- Advertisement -

Latest Articles