Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

ഷഹനക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മുന്ന

മോഡലും നടിയുമായ ഷഹനയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സജാദ് പൊലീസ് കസ്റ്റഡിയിലാണ്. ഇപ്പോഴിതാ ഷഹന അവസാനമായി തനിക്കൊപ്പമാണ് അഭിനയിച്ചതെന്നും മരണവാർത്ത ഞെട്ടലോടെയാണ് കേട്ടതെന്നും പറയുകയാണ് നടൻ മുന്ന. ഇൻസ്റ്റഗ്രാമിലൂടെയാണ് ഷഹനയ്ക്കൊപ്പമുള്ള ചിത്രങ്ങൾ അടക്കം മുന്ന വേദന പങ്കുവച്ചത്.

‘നീ ഞങ്ങളെ വിട്ടുപോയി എന്നറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി. ഞങ്ങൾ ഒരുമിച്ച് എടുത്ത ആദ്യ ചിത്രം. വാഗ്ദാനമായിരുന്ന നടിയാണ്. ദാരുണമായ അന്ത്യം. പ്രിയപ്പെട്ട ഷഹനയോടൊപ്പം അഭിനയച്ചപ്പോഴുണ്ടായത് നല്ല ഓർമകളാണ്. നിന്നെ വളരെയധികം മിസ് ചെയ്യും. വളരെ സങ്കടകരമാണ്. കുടുംബത്തിന് എന്റെ പ്രാർഥനകൾ.’ –ഇൻസ്റ്റഗ്രാം കുറിപ്പില്‍ മുന്ന പറഞ്ഞു.

ഇത് നമ്മൾ ഒരുമിച്ചുള്ള അവസാന ചിത്രങ്ങളായിരിക്കുമെന്ന് കരുതിയില്ലെന്നും ഷൂട്ടിന്റെ അവസാന ദിവസം എടുത്തതാണെന്നും ഷഹനക്കൊപ്പമുള്ള മറ്റൊരു ചിത്രം പങ്കുവച്ച് മുന്ന കുറിച്ചു. സത്യം ഉടൻ പുറത്തുവരണം. നിങ്ങൾ ഞങ്ങളെ എല്ലാവരെയും വിട്ടുപോയി എന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. വളരെ ചെറുപ്പമാണ്. പറയാൻ വാക്കുകളില്ല, പ്രാർഥനകൾ മാത്രമെന്നും മുന്ന വേദനയോട് പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...