മെയ് 16 വരെയുള്ള എല്ലാ കായിക, വിനോദ പരിപാടികളും മാറ്റിവെക്കും: അറിയിപ്പുമായി സൗദി

റിയാദ്: മെയ് 16 വരെ രാജ്യത്ത് നടത്താൻ നിശ്ചയിച്ചിരുന്ന രാജ്യത്തെ മുഴുവൻ വിനോദ പരിപാടികളും, ആഘോഷങ്ങളും, കായിക മത്സര ഇനങ്ങളും മാറ്റിവെയ്ക്കുമെന്ന് സൗദി അറേബ്യ. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചിച്ചാണ് തീരുമാനം.

സൗദിയുടെ മുഴുവൻ മേഖലകളിലും ഈ തീരുമാനം ബാധകമാണ്. അതേസമയം, രാജ്യത്ത് ഈ കാലയളവിൽ നടക്കാനിരുന്ന സാംസ്‌കാരിക പരിപാടികൾ മാറ്റിവെച്ചതായി സൗദി മിനിസ്ട്രി ഓഫ് കൾച്ചർ അറിയിച്ചിട്ടുണ്ട്. ടൂറിസം മേഖലയിലെ വിവിധ പരിപാടികൾ മാറ്റിവെച്ചതായി സൗദി മിനിസ്ട്രി ഓഫ് ടൂറിസവും വ്യക്തമാക്കി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -

Latest Articles

- Advertisement -

Latest Articles