വോഡഫോൺ- ഐഡിയ ഉപഭോക്താക്കളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. ലയനത്തിന് ശേഷം ഇതാദ്യമായാണ് ഉപഭോക്താക്കളുടെ എണ്ണം വർദ്ധിച്ചത്. 2.45 ശതമാനം സജീവ ഉപഭോക്താക്കളെയാണ് വോഡഫോൺ- ഐഡിയ കൂട്ടിച്ചേർത്തിരിക്കുന്നത്.
ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ ഉപഭോക്തൃ റിപ്പോർട്ടുകൾ പ്രകാരമാണ് വോഡഫോൺ- ഐഡിയ ഉപഭോക്താക്കളുടെ എണ്ണത്തിലെ വർദ്ധനവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ നവംബറിൽ ടെലികോം കമ്പനികൾ എല്ലാം താരിഫ് ഉയർന്ന തോതിൽ വർദ്ധിപ്പിച്ചിരുന്നു. താരിഫ് വർദ്ധനവ് ജിയോ, എയർടെൽ മുതലായ സേവനദാതാക്കളെ ബാധിച്ചെങ്കിലും സിം ഏകീകരണം വിഐയെ ബാധിച്ചിട്ടില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. നാലുവർഷം മുൻപാണ് വോഡഫോൺ ഇന്ത്യയും ഐഡിയ സെല്ലുലാർ ലിമിറ്റഡും ലയിച്ചത്.