ഡിവൈഎഫ്ഐയുടെ പതിനൊന്നാമത് അഖിലേന്ത്യാസമ്മേളനം പ്രസിഡന്റായി എ എ റഹീമിനെയും ജനറൽസെക്രട്ടറിയായി ഹിമാഘ്നരാജ് ഭട്ടാചാര്യയെയും തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ജോയിന്റ്സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കൊൽക്കത്തയിൽ നടന്ന ദേശീയ സമ്മേളനമാണ്പു തിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
മീനാക്ഷിമുഖർജി, നബ്അരുൺദേബ്,ജതിൻമൊഹന്തി എന്നിവരാണ് മറ്റ് ജോയിന്റ്സെക്രട്ടറിമാർ. മറ്റ് ഭാരവാഹികൾ: വി ബാസേദ്, ധ്രുബ്ജ്യോതിസാഹ,പലേഷ്ഭൗമിക്ക് (വൈസ് പ്രസിഡന്റുമാർ).
സഞ്ജീവ്കുമാർ (ട്രഷറർ). ജഗദീഷ്സിങ്ങ് ജഗ്ഗി, കുമുദ് ദേ ബർമ, ജെയ്ക്ക് സി തോമസ്, വെങ്കടേഷ്, ഫർസാന, ബികാസ് ത്സാ (കേന്ദ്രസെക്രട്ടറിയറ്റ് അംഗങ്ങൾ). കേരളത്തിൽ നിന്നും 10 പേർ കേന്ദ്രകമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.
വി കെ സനോജ്, വി വസീഫ്, അരുൺബാബു, ഡോ. ചിന്താജെറോം, ഗ്രീഷ്മാഅജയഘോഷ്, ആർ ശ്യാമ, ഡോ. ഷിജുഖാൻ, എം ഷാജർ, രാഹുൽ, എം വിജിൻ എന്നിവരാണ് കേരളത്തിൽ നിന്ന് കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്
You must be logged in to post a comment Login