അശ്വതി :-
കടം നൽകിയിരുന്ന പണം തിരികെ ലഭിക്കും. ഗൃഹത്തിൽ കലഹത്തിന് സാധ്യതയുണ്ട്.വിദേശ ജോലിയിൽ പ്രശ്നങ്ങൾ ഇല്ല.സാമ്പത്തിക നില മെച്ചമാകും.പഴയ ഒരു സുഹൃത്തിനെ കണ്ടുമുട്ടും.യാത്രകൾ ഗുണകരമാകും.
ഭരണി :-
മനസ്സിന്റെ സന്തോഷം തിരികെക്കിട്ടും. തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും. വരവിനേക്കാൾ ചെലവ് അധികരിക്കും. ഇഷ്ടപ്പെട്ട കാ ര്യങ്ങളിൽ ഏർപ്പെടും.വാഗ്ദാനം നൽകുമ്പോൾ ശ്രദ്ധിക്കുക. ഭാഗ്യപരീക്ഷണങ്ങൾ വിജയിക്കും.
കാർത്തിക :-
സാമ്പത്തികമായി വിഷമതകൾ മാറും. മേലാ ധികാരികളിൽ നിന്ന് ചില അംഗീകാരങ്ങൾ ലഭിക്കും. ഉല്ലാസയാത്രകൾചെയ്യും.ആരോഗ്യപരമായ വിഷമതകളുണ്ടാവാനിടയുണ്ട്.മകളുടെ വിവാഹം നിശ്ചയിക്കും.
രോഹിണി :-
പുതിയ വരുമാനങ്ങളുണ്ടാകും.ഭൂമി വിൽപന നടക്കും.ഏജൻസി ഇടപാടുകളിൽ ലാഭം വർ ദ്ധിക്കും.സന്താനഗുണമനുഭവിക്കും.വിവാഹലോചനയിൽ തീരുമാനമാകും. ചിലർക്ക് സ്ഥലംമാറ്റം ഉണ്ടാവാനിടയുണ്ട്.
മകയിരം : –
പ്രശസ്തി വർധിക്കും.സാമ്പത്തിക നില ഭദ്രമാണ്.ഗൃഹനിർമാണത്തിൽ തടസ്സങ്ങൾ വരാം. ആരോഗ്യം തൃപ്തികരം.ധാരാളം യാത്രകൾ ആവശ്യമായി വരും.ബന്ധുക്കളെ സന്ദർശിക്കാൻ കഴിയും.
തിരുവാതിര : –
ബിസിനസ്സിൽ പുരോഗതി നേടും. കർമരംഗത്ത് മാനസികമായ സംതൃപ്തി ലഭിക്കും. മംഗ ള കർമങ്ങളിൽ സംബന്ധിക്കും. ആരോഗ്യപരമായ വിഷമതകൾ മാറും. സാമ്പത്തികമായ നേട്ടങ്ങൾ കൈവരിക്കും. തൊഴിൽരംഗത്ത് സമാധാനം നിലനിൽക്കും.
പുണർതം :-
കുടുംബസൗഖ്യം നില നിൽക്കും. ബന്ധുജന സമാഗമം പ്രതീക്ഷിക്കാം.മാനസിക സുഖം വ ർദ്ധിക്കും.പ്രവർത്തനങ്ങളിൽ നേട്ടം ഉണ്ടാകും. മൽസര പരീക്ഷയിൽ വിജയിക്കും.അനാവശ്യ ചെലവുകൾ നിയന്ത്രിക്കും. കാർഷിക ആദായം വർദ്ധിക്കും.
പൂയം:-
മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തി നായി പണച്ചെലവ് വർദ്ധിക്കും. ചിലപ്പോൾ കടം വാങ്ങേണ്ടി വരും.ആഡംബര വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും.
ആയില്യം:-
വിദേശത്തുള്ളവർക്ക് തൊഴിൽപരമായി നില നിന്നിരുന്ന ഉത്കണ്ഠയിൽ അയവുണ്ടാകും. അധിക യാത്രകൾ വേണ്ടിവരും. മികച്ച പ്രവർ ത്തനത്തിനുള്ള അംഗീകാരം നേടും. പൊതു വേ ഭാഗ്യമുള്ള വാരമായി അനുഭവപ്പെടും. നഷ്ടപ്പെട്ട പ്രതാപങ്ങൾ വീണ്ടെടുക്കും.
മകം :-
ചെറു യാത്രകൾ വേണ്ടിവരും. ഏജൻസി ജോ ലികൾ ചെയ്യുന്നവർക്ക് സാമ്പത്തിക നേട്ടം പ്ര തീക്ഷിക്കാം. കാര്യസാദ്ധ്യത്തിന് ബന്ധുജന സഹായം ഉണ്ടാകും. മക്കൾക്കുവേണ്ടിയുള്ള ചിലവുകൾ വർദ്ധിക്കും. അപകടസാധ്യതകളിൽ നിന്നും അകന്ന് നിൽക്കുക.
പൂരം:-
സ്വന്തം കാര്യങ്ങൾ ബുദ്ധിപൂർവം കൈകാര്യം ചെയ്യും. കർമരംഗത്ത് ശത്രുക്കളുടെ ശല്യമു ണ്ടാകുമെങ്കിലും അവയെല്ലാംഅതിജീവിക്കും. ആരോഗ്യപരമായി അനുകൂല സമയമല്ല. അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടരുത്. ജലജന്യരോഗത്തിന് സാധ്യതയുണ്ട്.
ഉത്രം :-
ഭൂമിയിൽ നിന്ന് മികച്ച ലാഭം ഉണ്ടാകും. പ്രവ ർത്തന രംഗത്ത് അസൂയാവഹമായ നേട്ടങ്ങ ൾ കൈവരിക്കാൻ സാധിക്കും. കലാപരമായ കാര്യങ്ങളിൽ താൽപര്യം വർധിക്കും. അഭിഭാഷകർക്ക് തൊഴിൽപരമായ നേട്ടങ്ങൾ പ്രതീക്ഷിക്കാം.
അത്തം:-
ചില ബന്ധുക്കൾ ശത്രുതാമനോഭാവത്തോടെ പെരുമാറും. വിദ്യാർഥികൾക്ക് ഉപരിപഠനത്തി നുള്ള അവസരമൊരുങ്ങും.മാതാപിതാക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. ധനപര മായ വിഷമതകൾ തൊഴിലുമായി ബന്ധപ്പെട്ട് അധിക യാത്രകൾ വേണ്ടിവരും.