Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

 ഷൂട്ടിംഗ് തിരക്കുള്ളതിനാൽ ഇന്ന് ഹാജരാകാനാകില്ല;  ‘അമ്മ’ നിയോഗിച്ച അച്ചടക്ക സമിതിക്ക് മുന്നിൽ ഇന്ന് ഹാജരാകാനാകില്ലെന്ന് ഷമ്മി തിലകൻ

കൊച്ചി: താരസംഘടനയായ ‘അമ്മ’ നിയോഗിച്ച അച്ചടക്ക സമിതിക്ക് മുന്നിൽ ഇന്ന് ഹാജരാകാനാകില്ലെന്ന് നടൻ ഷമ്മി തിലകൻ. ഷൂട്ടിംഗ് തിരക്കുള്ളതിനാൽ ഇന്ന് ഹാജരാകാനാകില്ലെന്ന് കാണിച്ച് നടൻ ‘അമ്മ’യ്ക്ക് കത്ത് നൽകി.

കൊച്ചിയിൽ നടന്ന ‘അമ്മ’ ജനറൽബോഡി മീറ്റിംഗിനിടെ നടന്ന ചർച്ചകൾ മൊബൈൽ ഫോൺ ഉപയോഗിച്ച് പകർത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം അച്ചടക്ക സമിതിക്ക് വിട്ടത്.

യോഗദ്യശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ഷമ്മി തിലകനെതിരെ നടപടി ആവശ്യപ്പെട്ട് താരസംഘടനയിലെ അംഗങ്ങൾ രംഗത്തെത്തിയിരുന്നു.

മമ്മൂട്ടി ഉൾപ്പെടെയുള്ളവർ നടപടി വേണ്ടെന്ന് നിർദേശിച്ചെങ്കിലും സംഘടനയിലെ ചിലർ ഉറച്ചുനിന്നതോടെയാണ് തൊട്ടടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി വിഷയം അച്ചടക്ക സമിതിക്ക് വിട്ടത്.

തുടർന്ന് അന്വേഷണത്തിനായി ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്പാകെ ഹാജരാകുവാനുള്ള നോട്ടീസ് കൊടുത്തിരുന്നുവെങ്കിലും ഷമ്മി തിലകൻ കൂടുതൽ സമയം ആവശ്യപ്പെട്ടതുകൊണ്ട് മെയ് 17 ന് ഹാജരാകുവാൻ ആവശ്യപ്പെട്ടു എന്ന് വ്യക്തമാക്കി ജനറൽ സെക്രട്ടറി വാർത്താക്കുറിപ്പ് ഇറക്കി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...