Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

അധ്യാപക സംഗമം 2022

കിളിമാനൂർ : കോവിഡ് കാലം സൃഷ്ടിച്ച നീണ്ട ഇടവേളക്ക് ശേഷം അധ്യാപകർ വീണ്ടും ഒത്തുകൂടി. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി അധ്യാപക സംഗമമായിട്ടാണ് ഈ വർഷം അവധിക്കാല അധ്യാപക ശാക്തീകരണ പരിപാടി സംഘടിപ്പിക്കുന്നത്. ബി ആർ സി യിൽ വച്ചു നടക്കുന്ന എ പി വിഭാഗം അധ്യാപക സംഗമം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി ഉദ്ഘാടനം നിർവ്വഹിച്ചു. കിളിമാനൂർ,നഗരൂർ,പഴയകുന്നുമ്മൽ, പുളിമാത്ത് എന്നീ പഞ്ചായത്തുകളിൽ നിന്നായി 160 അധ്യാപകരാണ് നാല് ദിവസത്തെ ഒന്നാം ഘട്ട പരിശീലനത്തിൽ പങ്കെടുക്കുന്നത്.20 മുതൽ മടവൂർ, പള്ളിക്കൽ, നാവായിക്കുളം,കരവാരം പഞ്ചായത്തുതലത്തിൽ പരിശീലനം ആരംഭിക്കും.
കോവിഡ്ക്കാലo കുട്ടികളിൽ ഉണ്ടാക്കിയ പഠനവിടവുകളും,പാഠ്യ പദ്ധതി പരിഷ്കരണം, ജീവിത നൈപുണി,  അക്കാദമിക മാസ്റ്റർ പ്ലാനുമാണ് ചർച്ചാ സൂചകങ്ങൾ.എ ഇ ഒ പ്രദീപ് വി എസ് അദ്ധ്യക്ഷത വഹിച്ചു. എച്ച് എം ഫാറം സെക്രട്ടറി രാജേഷ് റാം വി ആർ ,ക്യാമ്പ് കോ ഓർഡിനേറ്റർ  അലക്സാണ്ടർ ബേബി എന്നിവർ സംസാരിച്ചു.ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ സാബു വി ആർ സ്വാതവും, എൽ പി വിഭാഗം പരിശീലനം ചുമതല ഷാനവാസ് ബി നന്ദിയും പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...