കറ്റാര്‍ വാഴ നിരവധി ഗുണങ്ങള്‍ ഉള്ളൊരു ഔഷധ ചെടിയാണ്. ഔഷധങ്ങളുടെ കലവറ എന്നു വേണമെങ്കില്‍ കറ്റാര്‍ വാഴയെ വിശേഷിപ്പിക്കാം.
സൗന്ദര്യ സംരക്ഷണത്തിനും നിരവധി രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഈ സസ്യം. നമ്മുടെ അടുക്കളത്തോട്ടത്തില്‍ എളുപ്പത്തില്‍ വളര്‍ത്താവുന്ന ചെടിയാണിത്. ഗ്രോബാഗിലും കറ്റാര്‍ വാഴ നന്നായി വളരും.
നടുന്ന രീതി
ചട്ടിയിലോ പ്ലാസ്റ്റിക് ബാഗുകളിലോ കറ്റാര്‍ വാഴ നടാം. നഴ്സറികള്‍ തൈ ലഭിക്കും. ഇതില്‍ നിന്നും പൊട്ടിമുളക്കുന്ന ഭാഗം പറിച്ചു നട്ടും പുതിയ ചെടികള്‍ ഉണ്ടാകം. നീണ്ട ഇലകളാണ് കറ്റാര്‍വാഴയ്ക്ക് ഉണ്ടാകുക.
വാഴയിലയോട് ചെറിയ സാമ്യമുള്ള ഈ ഇലകളുടെ ഉള്ളില്‍ കട്ടിയായി നിരു നിറഞ്ഞിരിക്കും. ശ്രദ്ധയോടെയുള്ള പരിപാലനം അത്യാവശ്യമാണ്. വെള്ളം കെട്ടിക്കിടാന്‍ ചെടി ചീഞ്ഞു പോകും. ചാണകപ്പൊടി ഇടയ്ക്കിട്ടു കൊടുത്താല്‍ നല്ല വലിപ്പമുള്ള ഇലകള്‍ ഉണ്ടാകും.
വാണിജ്യ ആവശ്യത്തിനും വന്‍ തോതില്‍ കറ്റാര്‍വാഴ നടത്തി ലാഭം കൊയ്യുന്നവരുണ്ട്. വെള്ളം കെട്ടികിടാത്തതും എന്നാല്‍ നനയ്ക്കാന്‍ സൗകര്യമുള്ളതുമായ സ്ഥലങ്ങളില്‍ കറ്റാര്‍വാഴ കൃഷി ചെയ്യാം