തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ സർക്കാർ അതിജീവിതക്ക് ഒപ്പമെന്ന് വനിതാ കമ്മീഷൻ. കേസില്‍ വിചാരണ നടക്കുന്നതിനിടെയാണ് അതിജീവിതയുടെ ഹർജി. കോടതി തീരുമാനം എടുക്കട്ടെയെന്നും വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി പറഞ്ഞു.
അന്നും ഇന്നും എന്നും വനിതാ കമ്മീഷൻ അതിജീവിതക്ക് ഒപ്പമാണ്. സർക്കാർ ശക്തമായ നിലപാട് എടുത്തത് കൊണ്ടാണ് പ്രമുഖ നടനെതിരെ കേസും അന്വേഷണവും ഉണ്ടായത്.
ഇക്കാര്യത്തിൽ ഇനിയും സർക്കാർ ശക്തമായ നിലപാട് തന്നെ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും വനിതാ കമ്മീഷന് അധ്യക്ഷ പറഞ്ഞു.
You must be logged in to post a comment Login