Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

മാരക ലഹരി വസ്തുവായ എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍

മാരക ലഹരി വസ്തുവായ എം ഡി എം എ യുമായി രണ്ടു യുവാക്കളെയും ഇവർക്ക് ഇത് എത്തിച്ചു നൽകിയ യുവാവിനെയും രാജാക്കാട് പോലീസ് പിടികൂടി. രാജാക്കാട് പൊന്മുടി ചേലച്ചുവട് താന്നിക്കമറ്റത്തിൽ ടോണി ടോമി ( 22 ), രാജാക്കാട് ചെരിപുറം ശോഭനാലയത്തിൽ ആനന്ദ് സുനിൽ (22), കനകപുഴ കച്ചിറയിൽ ആൽബിൻ ബേബി (24) എന്നിവരെയാണ് പിടികൂടിയത്.ആനന്ദ്, ടോണി എന്നിവരുടെ കയ്യിൽനിന്നും 20 മില്ലിഗ്രാം വീതം എംഡിഎംഎ പിടിച്ചെടുത്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവർക്ക് എംഡിഎംഎ എത്തിച്ചു നൽകിയത് ആൽബിൻ ആണെന്ന വിവരം ലഭിച്ചത്. തുടർന്നാണ് ഇയാളെയും കസ്റ്റഡിയിലെടുത്തത്. ഇടുക്കി ജില്ലയിലേക്ക് ഇത്തരം മാരക ലഹരി വസ്തുക്കൾ എത്തുന്നതിനെ സംബന്ധിച്ചുള്ള വിശദമായ അന്വേഷണവും പോലീസ് നടത്തിവരികയാണ്. എം ഡി എം എയുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...