മലപ്പുറം: കരിപ്പൂരിൽ വന്‍ സ്വര്‍ണ്ണ വേട്ട. യാത്രക്കാരനിൽ നിന്ന് ഒന്നരക്കോടി വില വരുന്ന രണ്ടേ മുക്കാല്‍ കിലോ സ്വര്‍ണ്ണ മിശ്രിതം പൊലീസ് പിടികൂടി.
ബഹ്റിനില്‍ നിന്നും എയര്‍ ഇന്ത്യാ എക്സ്പ്രസ്സില്‍ എത്തിയ ബാലുശ്ശേരി സ്വദേശി അബ്ദു സലാമില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ ശേഷം പൊലീസാണ് സ്വർണം പിടികൂടിയത്.
മിശ്രിത രൂപത്തിലുള്ള 2018 ഗ്രാം സ്വര്‍ണ്ണം പ്ലാസ്റ്റിക് കവറിലാക്കി അരയിൽ കെട്ടിവച്ചും മൂന്ന് സ്വർണ്ണ ഉരുളകൾ ശരീരത്തിലെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചുമാണ് കടത്തിയത്.
You must be logged in to post a comment Login