Monday, July 4, 2022

ഒപ്പോ റെനോ 8 സീരീസ് ചൈനയിൽ അവതരിപ്പിച്ചു

ഒപ്പോ റെനോ 8 സീരീസ് ചൈനയിൽ അവതരിപ്പിച്ചു. മൂന്ന് പതിപ്പുകളാണ് ഈ സീരിസില്‍ ഉള്ളത്. റെനോ 8, റെനോ 8 പ്രോ, റെനോ 8 പ്രോ+ എന്നീ മൂന്ന് സ്മാർട് ഫോണുകളാണ് ഈ പരമ്പരയില്‍ ഉള്ളത്.

50 മെഗാപിക്സൽ സെൻസർ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, 80W ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുന്ന ഈ പരമ്പരയിലെ മൂന്ന് ഫോണുകള്‍ക്ക് സമാന ഡിസൈനാണ്.

ഒപ്പോ റെനോ 8 ൽ ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള കളര്‍ഒഎസ് 12.1 ലാണ് പ്രവര്‍ത്തിക്കുന്നത്.

6.43 ഇഞ്ച് ഫുൾ എച്ച്ഡി+ 1,080×2,400 പിക്സല്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഫോണിന് ഉള്ളത്. 90Hz റിഫ്രഷ് റേറ്റ്. കോർണിങ് ഗൊറില്ല ഗ്ലാസ് 5 പരിരക്ഷയും ഉണ്ട്. ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 1300 ആണ് പ്രോസസര്‍.

ഒപ്പോ റെനോ 8 ൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. f/1.8 ലെൻസുള്ള 50-മെഗാപിക്സൽ പ്രൈമറി സെൻസറും f/2.4 ലെൻസുള്ള 2-മെഗാപിക്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഷൂട്ടറും മറ്റൊന്ന് f/2.4 ലെൻസുള്ള 2 മെഗാപിക്സൽ മാക്രോ ക്യാമറയും ഇതിലുണ്ട്. 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -

Latest Articles

- Advertisement -

Latest Articles