Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

പെട്രോളിന് 420, ഡീസൽ 400 രൂപ; ശ്രീലങ്കയിൽ ഇന്ധനവിലയിൽ റെക്കോഡ് വർധന

A worker fills the tank of an auto rickshaw at a petrol station in Colombo on February 18, 2022. (Photo by Ishara S. KODIKARA / AFP)

ഇന്ധനവില ശ്രീലങ്കയിൽ ചൊവ്വാഴ്ച റെക്കോഡ് വർധന രേഖപ്പെടുത്തി. പെട്രോൾ വില 24.3 ശതമാനവും ഡീസൽ വില 38.4 ശതമാനവുമാണ് വർധിച്ചത്. ഇതോടെ പെട്രോൾ ലിറ്ററിന് 420രൂപയും ഡീസൽ 400രൂപയുമായി.

22 പൈസയാണ് ഒരു ശ്രീലങ്കൻ രൂപയുടെ മൂല്യം. ഇന്ധനവില നിർണയിക്കുന്ന സർക്കാർ സംവിധാനമായ സിലോൺ പെട്രോളിയം കോർപ്പറേഷനാണ് വില വർധിപ്പിച്ചത്. ഏപ്രില്‍ 19-നു ശേഷമുള്ള രണ്ടാമത്തെ വില വര്‍ധനയാണ്‌ ഇന്നലത്തേത്‌.

സാമ്പത്തിക അരക്ഷിതാവസ്‌ഥയില്‍ നട്ടം തിരിയുന്ന ശ്രീലങ്കയിൽ ഇന്ധനം വാങ്ങാൻ ജനങ്ങളുടെ നീണ്ട ക്യൂ തുടരുന്നതിനിടെയാണ് വീണ്ടും വിലവർധനയുണ്ടായത്. ഇതിനിടെ, ഗതാഗതം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കും നിരക്കു വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി.

1948-ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്. ഇറക്കുമതിക്ക് നൽകാനുള്ള ഡോളറിന്റെ അഭാവം മൂലം അവശ്യസാധനങ്ങളൊന്നും കിട്ടാനില്ല. പ്രതിസന്ധി മറികടക്കാന്‍ പെട്രോളിയം ഉത്‌പന്നങ്ങള്‍ വാങ്ങാന്‍ 500 ദശലക്ഷം ഡോളര്‍ ഇന്ത്യയോടു ശ്രീലങ്ക വായ്‌പ ചോദിച്ചിട്ടുണ്ട്‌

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...