Sunday, September 24, 2023

എളുപ്പത്തിൽ കൃഷി ചെയ്യാം, വീടിന്റെ ടെറസിലും മുറ്റത്തെ കുറഞ്ഞസ്ഥലത്തും വെണ്ട കൃഷി ചെയ്യാം

വർഷത്തിൽ മൂന്ന് പ്രധാന സീസണുകളിലായി വളരെ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന പച്ചക്കറിയാണ് വെണ്ട. മാർച്ച്, ജൂൺ, ജൂലൈ, ഒക്ടോബർ, നവംബർ എന്നിവ നടീൽസമയം. വീടിന്റെ ടെറസിലും മുറ്റത്തെ കുറഞ്ഞസ്ഥലത്തും നന്നായി കൃഷി ചെയ്യാം.

സ്ഥലമുള്ളിടത്ത്‌  നിലമൊരുക്കുമ്പോൾത്തന്നെ ഒരു സെന്റിലേക്ക് രണ്ടര കിലോഗ്രാം കുമ്മായവസ്തു  ഇളക്കി യോജിപ്പിക്കണം. രണ്ടടി അകലത്തിൽ ചാലുകളെടുത്ത് സെന്റൊന്നിന് 60 കിലോഗ്രാം ഉണങ്ങിപ്പൊടിഞ്ഞ കോഴിക്കാഷ്ടമോ കമ്പോസ്റ്റോ അടിവളമായി നൽകാം. ഒരു സെന്റിലേക്ക് 30 ഗ്രാം വിത്ത് മതി. ഒന്നരയടി അകലത്തിൽ വിതയ്‌ക്കാം.

വിത്തിന്റെ വലിപ്പമാണ് വിത്താഴം. രണ്ട് ദിവസത്തിലൊരിക്കൽ നന നിർബന്ധം. രണ്ടാഴ്‌ചയിലൊരിക്കൽ ഒരു കൈക്കുമ്പിൾ ഉണങ്ങിപ്പൊടിഞ്ഞ കോഴിക്കാഷ്ടം ചെടിയുടെ ചുവട്ടിൽനിന്ന്‌ 20സെന്റീമീറ്റർ അകലത്തിൽ ചേർത്ത് മണ്ണുമായി ഇളക്കിച്ചേർക്കണം.

ബിടി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മിത്ര ബാക്ടീരിയ ഒരു ലിറ്റർ ലായിനിയിൽ 10ഗ്രാം ശർക്കരകൂടി ചേർത്ത് തളിക്കണം. ഇലപ്പുള്ളി രോഗത്തിനെതിരെ 20ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലയുടെ ഇരുവശങ്ങളിലും തളിക്കാം.  വെള്ളീച്ചയെ നിലയ്ക്കുനിർത്താൻ മിത്രകുമിളായ വെർട്ടിസിലിയം 20ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി വൈകുന്നേരങ്ങളിൽ ചെടികളിൽ തളിക്കേണ്ടതാണ്.

Related Articles

Latest Articles