തിരുവനന്തപുരം: കുട്ടികളുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കാൻ സ്കൂളുകളിൽ ഒരു അധ്യാപകനെ ചുമതലപ്പെടുത്തുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി.
കുട്ടികളിൽ ടൈപ്പ് വൺ പ്രമേഹം വർധിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ രക്ഷിതാക്കളുടെ നിവേദന പ്രകാരം ഇൻസുലിൻ കുത്തിവെയ്പ്പിനു സൗകര്യമാകുന്ന രീതിയിൽ ഒരു ക്ലാസ്റൂം സജ്ജമാക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിദ്യാർഥികൾ നിർബന്ധമായും മാസ്ക് ധരിക്കണം, കൈകൾ സാനിറ്റൈസ് ചെയ്യണം. കോവിഡ് കാലത്തിനു ശേഷം സ്കൂൾ തുറന്നപ്പോൾ പുറത്തിറക്കിയ മാർഗരേഖ പാലിച്ചാകും ഇത്തവണയും വിദ്യാലയങ്ങൾ തുറക്കുകയെന്നു മന്ത്രി പറഞ്ഞു.
You must be logged in to post a comment Login