Connect with us

Hi, what are you looking for?

EDUCATION

2022’23 ബോര്‍ഡ് പരീക്ഷ; വിദ്യാര്‍ഥികളുടെ ലിസ്റ്റ് സമര്‍പ്പിക്കാന്‍ സ്‌കൂളുകളോട് CBSE 


ന്യൂഡല്‍ഹി: നിലവിലെ അധ്യയന വര്‍ഷത്തേക്കുള്ള ബോര്‍ഡ് പരീക്ഷകള്‍ക്ക് ഹാജരാകാനുള്ള വിദ്യാര്‍ഥികളുടെ ലിസ്റ്റ് (എല്‍.ഒ.സി.) സമര്‍പ്പിക്കാന്‍ ബോര്‍ഡിനുകീഴിലെ സ്‌കൂളുകള്‍ക്ക് സി.ബി.എസ്.ഇ. നിര്‍ദേശം നല്‍കി. 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ ലിസ്റ്റാണ് സമര്‍പ്പിക്കേണ്ടത്. ജൂണ്‍ 16 മുതല്‍ ഓഗസ്റ്റ് 31 വരെ സി.ബി.എസ്.ഇ.യുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.inലെ ഇ-പരീക്ഷാ ലിങ്കുവഴി ലിസ്റ്റ് അപ്ലോഡ് ചെയ്യാം.

ലിസ്റ്റില്‍ പേരുള്ള വിദ്യാര്‍ഥികള്‍ക്കുമാത്രമേ അടുത്ത അധ്യയനവര്‍ഷം ബോര്‍ഡ് പരീക്ഷയ്ക്ക് ഹാജരാകാന്‍ കഴിയൂവെന്ന് ബോര്‍ഡ് അറിയിച്ചു. റെഗുലര്‍ വിദ്യാര്‍ഥികളുടെ പേരുമാത്രമേ സ്‌കൂളുകള്‍ അപ്ലോഡ് ചെയ്യാവൂ. ബോര്‍ഡിനുകീഴിലുള്ള സ്‌കൂളുകളില്‍നിന്നല്ലാത്തവരുടെ പേരുകള്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തരുത്. സി.ബി.എസ്.ഇ.ക്കുപുറമേ മറ്റേതെങ്കിലും സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡിനുകീഴിലും ലിസ്റ്റിലുള്‍പ്പെട്ട പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സ്‌കൂളുകള്‍ ഉറപ്പാക്കണം. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ ലിസ്റ്റില്‍ അംഗീകൃത സ്‌കൂള്‍വിദ്യാഭ്യാസ ബോര്‍ഡില്‍നിന്ന് പത്താംക്ലാസ് പരീക്ഷ പാസായവരാകണം. ലിസ്റ്റ് സമര്‍പ്പിച്ചശേഷം സ്‌കൂളുകള്‍ നടത്തുന്ന തിരുത്തലുകളും പരിഷ്‌കരണങ്ങളും ബോര്‍ഡിന്റെ റീജണല്‍ ഓഫീസര്‍മാര്‍ നിരീക്ഷിക്കുമെന്നും സി.ബി.എസ്.ഇ. അറിയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...