Vismaya News
Connect with us

Hi, what are you looking for?

Automobile

പരാതികൾ നൂറുണ്ടെങ്കിലും ഒലെ സ്കൂട്ടർ വിൽപനയിൽ കേമൻ

വിവാദങ്ങളും പരാതികളും ഏറെ ഉയരുന്നുണ്ടെങ്കിലും വിൽപന കണക്കുകളിൽ ഓല മുന്നിലെന്ന് റിപ്പോർട്ട്. കേന്ദ്രസർക്കാരിന്റെ വാഹന റജിസ്ട്രേഷൻ പോർട്ടലായ വാഹനിലെ വിവരങ്ങൾ പ്രകാരം കഴിഞ്ഞ മാസം മാത്രം 9247 യൂണിറ്റ് ഓല എസ് വൺ പ്രോ സ്കൂട്ടറുകളാണ് രാജ്യത്ത് റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതോടെ രാജ്യത്ത് ഏറ്റവും അധികം വിൽപനയുള്ള സ്കൂട്ടറുകളുടെ പട്ടികയിൽ 9–ാം സ്ഥാനത്ത് എത്തി ഓലയുടെ ഇലക്ട്രിക് സ്കൂട്ടർ.

ആദ്യപത്തിൽ ഇടം പിടിച്ച ഏക ഇലക്ട്രിക് സ്കൂട്ടറും ഓല എസ് വൺ പ്രോ തന്നെ. ആന്ധപ്രദേശ്, തെലുങ്കാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിൽപനകണക്കുകൾ വാഹനിൽ ഉൾപ്പെട്ടിട്ടില്ലെന്നും ഇവ കൂടി ചേർന്നാൽ നമ്പർ ഇനിയും ഉയരുമെന്നാണ് ഓല പറയുന്നത്.

എന്നാൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഓലയുടെ വിൽപന കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലെ വിൽപന 12689 യൂണിറ്റായിരുന്നു

കഴിഞ്ഞ വർഷമാണ് ഓല ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ചത്. ഓല സ്കൂട്ടറുകളോടൊപ്പം തന്നെ മികച്ച സ്കൂട്ടറുകൾ വിപണിയിലുണ്ടെങ്കിലും ഇവയ്ക്ക് ലഭിച്ച ജനശ്രദ്ധ മറ്റൊരു വാഹനത്തിനും ലഭിച്ചിട്ടില്ല. മികച്ച രൂപകല്‍പന, പ്രകടനം, സാങ്കേതികവിദ്യ എന്നിവയുമായാണ് ഓലയുടെ സ്കൂട്ടർ വിപണിയിലെത്തിയത്. ഒരു പ്രാവശ്യം ചാർജ് ചെയ്താൽ ഏകദേശം 135 കിലോമീറ്റർ വാഹനം ഓടും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 3 സെക്കൻഡ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ ഉയർന്ന വേഗം 115 കിലോമീറ്ററാണ്. 1,39,999 രൂപയാണ് എസ് വൺ പ്രോയുടെ എക്സ്ഷോറൂം വില.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...