കോഴിക്കോട്: കോഴിക്കോട് കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് യുവാവ് മരിച്ചു. ചേളന്നൂർ പാലത്ത് അടുവാരക്കൽ താഴം പൊറ്റമ്മൽ അഭിനന്ദ് (20) ആണ് മരിച്ചത്. നാല് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 11-ഓടെയാണ് അപകടമുണ്ടായത്.
പരിക്കേറ്റ കൊല്ലരുകണ്ടിയിൽ പ്രഫുൽദേവ് 20), മേക്കയാട്ട് അഭിജിത്ത് (20), അടുവാരക്കൽ മീത്തൽ സേതു (19), കക്കുഴി പറമ്പിൽ സലാഹുദീൻ (20) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
You must be logged in to post a comment Login