Connect with us

Hi, what are you looking for?

HEALTH

മുഖക്കുരു വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

കൗമാരകാലത്ത് പെൺകുട്ടികളിലും ആൺകുട്ടികളിലും മുഖക്കുരുവുണ്ടാകുന്നത് സ്വാഭാവികമാണ്. ഈ സമയത്തെ ഹോർമോൺ വ്യതിയാനമാണ് ഇതിന് കാരണമാകുന്നത്. എന്നാൽ കൗമാരത്തിന് ശേഷവും മുഖക്കുരു വരുന്നുവെങ്കിൽ അതിന് മറ്റ് പല കാരണങ്ങൾ ഉണ്ടാകാം.

ചില ബാക്റ്റീരിയകളുടെ പ്രവർത്തനവും സെബേഷ്യസ് ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന സെബം എന്ന ഹോർമോണിന്റെ അമിത ഉത്പാദനവും മറ്റ് പല ഹോർമോൺ വ്യതിയാനങ്ങളും മുഖക്കുരു ഉണ്ടാകാൻ കാരണമാകുന്നു. സെബം അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നതോടെ സെബേഷ്യസ് ഗ്രന്ഥികളിലെ സുഷിരങ്ങൾ അടയുന്നു.

ചിലയിനം ബാക്റ്റീരിയകളുടെ പ്രവർത്തനഫലമായി ഈ അടഞ്ഞ സുഷിരങ്ങളിൽ നീർവീക്കം ഉണ്ടാകുന്നു. ഇതാണ് മുഖക്കുരുവായി രൂപാന്തരപ്പെടുന്നത്. മുഖക്കുരു വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്നറിയാം…

1. ദിവസവും ഉറങ്ങുന്നതിനു മുമ്പ് മുഖം നന്നായി കഴുകുക. മുഖത്തെ മൃതകോശങ്ങളും അധിക എണ്ണമയവും നീക്കം ചെയ്യാൻ ഇത് സഹായിക്കും.

2. മുഖത്ത് ഉപയോ​ഗിക്കുന്ന സൗന്ദര്യ വർധക വസ്തുക്കൾ മികച്ച ബ്രാൻഡുകളുടെ ആണെന്ന് ഉറപ്പ് വരുത്തുക.

3. പുറത്തു പോയി വന്ന ശേഷം മുഖം നന്നായി കഴുകി വൃത്തിയാക്കണം.

4. രാത്രി ഉറങ്ങുന്നതിനു മുമ്പ് മുഖത്തെ മേക്കപ്പ് നിർബന്ധമായും കഴുകി വൃത്തിയാക്കുക.

5. താരനുള്ളവരിൽ മുഖക്കുരു കൂടുതലായി കാണപ്പെടാറുണ്ട്. താരൻ മുഖത്ത് വീണ് രൂപകൂപങ്ങൾ അടഞ്ഞ് കുരുക്കൾ കൂടുതലായി ഉണ്ടാകാം.

6. അമിതവണ്ണത്തിന് കാരണമാകുന്ന ഭക്ഷണങ്ങൾ മുഖക്കുരുവിലേയ്ക്ക് നയിക്കും.

7. മധുര പലഹാരങ്ങൾ, ചോക്ലേറ്റ്, പാൽ തുടങ്ങിയവ മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. അതുകൊണ്ട് ഇവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...