തിരുവനന്തപുരം: ബഫര്‍ സോണുമായി ബന്ധപ്പെട്ട് കേരളത്തിലെ കര്‍ഷകരുടെ ആശങ്കകള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിന് കത്ത് നല്കി വി ഡി സതീശന്.
ബഫര്‍ സോണില്‍ നിന്ന് കൃഷിയിടങ്ങളെയും ജനവാസ മേഖലകളെയും ഒഴിവാക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. 30 ശതമാനത്തില്‍ അധികം വനമേഖലയുള്ള കേരളത്തിലെ കര്‍ഷകരെയാണ് ബഫര്‍ സോണ്‍ നിര്‍ണയം ഏറ്റവും ദോഷകരമായി ബാധിക്കുന്നത്.
കര്‍ഷകര്‍ ഏറെ ആശങ്കയിലാണ്. കര്‍ഷകരുടെ ആശങ്ക പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു
You must be logged in to post a comment Login