ഡല്‍ഹി: എൻ ഡി എയുടെ രാഷ്ട്രപതി സ്ഥാനാർഥിയായ ദ്രൌപദി മുർമു ഇന്ന് നാമ നിർദേശ പത്രിക നൽകും.12.30ഓടെയാണ് പത്രിക നൽകുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ ദ്രൗപദി മുര്‍മുവിനൊപ്പം പത്രികാ സമര്‍പ്പണത്തിനെത്തും.
ദ്രൌപദി മുർമുവിൻറെ നാമനിർദേശ പത്രിക തയ്യാറാക്കുന്നത് പാർലമെന്ററി കാര്യ മന്ത്രി പ്രൾഹാദ് ജോഷിയുടെ നേതൃത്വത്തിൽ ആണ്. നാമനിർദേശ പത്രികയിൽ ഒപ്പിടുന്ന ചിത്രം മന്ത്രി കിരൺ റിജിജു പങ്കുവെച്ചിട്ടുണ്ട്.
You must be logged in to post a comment Login