കണ്ണൂര്‍: കുടിക്കാന്‍ വെള്ളം ചോദിച്ച് വീട്ടിലെത്തിയ ആള്‍ വയോധികയെ ചുറ്റികകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണമാല കവര്‍ന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. അക്രമത്തില്‍ തളിപ്പറമ്പ് കുറുമാത്തൂര്‍ സ്വദേശിനിയായ നാരായണിക്കാണ് ഗുരുതര പരിക്കേറ്റത്.
വെള്ളമെടുക്കാന്‍ അകത്തേക്ക് പോകുന്നതിനിടെ ബാഗില്‍ സൂക്ഷിച്ച ചുറ്റികകൊണ്ട് തലയ്ക്ക് പിന്നില്‍ അടിക്കുകയായിരുന്നുവെന്നാണ് മൊഴി. മാസ്‌ക്ക് ധരിച്ച് വന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ സാധിച്ചില്ല. പരിക്കേറ്റ നാരായണി ബോധ രഹിതയായതോടെ ഇവരുടെ സ്വര്‍ണമാലയും കവര്‍ന്ന് അക്രമി കടന്നുകളഞ്ഞു.
ഇവരുടെ തലയോട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാരായണിയെ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു,