ഗുവാഹാട്ടി: ഗുവാഹത്തിയിലെ ഹോട്ടലിൽ കഴിയുന്ന ശിവസേന വിമതരെ സംരക്ഷിക്കുന്നുവെന്ന ആരോപണം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നിഷേധിച്ചു. ഏത് സംസ്ഥാനത്തെയും എം.എൽ.എമാർക്ക് ഇവിടെ തങ്ങാം. ഗുവാഹത്തിയിൽ മഹാരാഷ്ട്രയിലെ വിമതരുടെ സാന്നിധ്യത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അസം കടുത്ത പ്രളയക്കെടുതിയിൽ നട്ടംതിരിയുമ്പോൾ കോടിക്കണക്കിന് രൂപ ചെലവഴിച്ച് അസം മുഖ്യമന്ത്രി വിമത എം.എൽ.എമാരെ സംരക്ഷിക്കുകയാണെന്ന ആരോപണം ഉയർന്നിരുന്നു. ഇതിനിടയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിമത എംഎൽഎമാരെ ആദ്യം സൂററ്റിലേക്കും പിന്നീട് ഗുവാഹത്തിയിലെ ഹോട്ടലിലേക്കും കൊണ്ടുപോയി. അവിടെ നിന്നുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. വിരസത ഒഴിവാക്കാൻ ചെസ്സ് കളിക്കുന്നതിന്റെ ദൃശ്യങ്ങളും ഉണ്ടായിരുന്നു.
ശിവസേന വിമതരെ സംരക്ഷിക്കുന്നുവെന്ന ആരോപണം നിഷേധിച്ച് അസം മുഖ്യമന്ത്രി
By VISMAYA NEWS
0
91
- Tags
- kerala
Previous articleKSRTC അനാക്കൊണ്ട ബസ് കൊച്ചിയിൽ; നീളം 17 മീറ്റർ