തലമുടിയ്ക്ക് ബ്രഹ്മി ദിവസവും ഉപയോഗിക്കുന്നത് ഏറെ ഗുണകരമാണ്. ശിരോചർമത്തിന്റെ വരൾച്ച,
ചൊറിച്ചിൽ എന്നിവ ശമിപ്പിക്കാൻ ഇതിനു കഴിയും.
തലമുടിയുടെ കരുത്തും തിളക്കവും വർധിപ്പിച്ച് അമിതമായ മുടികൊഴിച്ചിലിനെ ഒരു പരിധിവരെ തടഞ്ഞു നിർത്താനും വളർച്ചയെ ത്വരിതപ്പെടുത്താനും ബ്രഹ്മിക്ക് സാധിക്കും.
മുടിയിഴകളെ സംരക്ഷിക്കുന്ന ഒരാവരണം പോലെ പ്രവർത്തിച്ച് മുടിയ്ക്കു തിളക്കവും മൃദുത്വവും പ്രദാനം
ചെയ്യുന്നു. ബ്രഹ്മിയിലുള്ള ആന്റി- ഓക്സിഡന്റുകൾ താരൻ പോലുള്ള പ്രശ്‍നങ്ങൾക്കും
ഉത്തമപ്രതിവിധിയാണ്. പൊടിച്ചോ എണ്ണ കാച്ചിയോ ബ്രഹ്മി ഉപയോഗിക്കാം.