Vismaya News
Connect with us

Hi, what are you looking for?

EDUCATION

ഡ്രൈവര്‍ നിയമനത്തിന് ഒരു ലക്ഷത്തിലധികം അപേക്ഷകര്‍; പൊതുപരീക്ഷ സെപ്റ്റംബര്‍ 3-ന്


വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഡ്രൈവര്‍നിയമനത്തിനുള്ള പൊതുപരീക്ഷ സെപ്റ്റംബര്‍ 3-ന് നടത്തും. 19 കാറ്റഗറികളിലായി മൊത്തം 1,04,908 അപേക്ഷകളുണ്ട്. ഇവരില്‍ പൊതു അപേക്ഷകര്‍ 70,000 വരുമെന്നാണ് കണക്കാക്കുന്നത്. പൊതുപരീക്ഷയില്‍ വിജയിക്കുന്നവരെ വ്യത്യസ്ത തസ്തികകളിലെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തും. പ്രായോഗികപരീക്ഷയ്ക്കുശേഷമാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്.

പരീക്ഷയെഴുതാന്‍ താത്പര്യമുള്ളവര്‍ ജൂലായ് 12-നകം ഒറ്റത്തവണ പ്രൊഫൈലിലൂടെ ഉറപ്പുനല്‍കണം. അവര്‍ക്ക് മാത്രമേ പരീക്ഷാസൗകര്യം ഒരുക്കുകയുള്ളൂ. മറ്റുള്ളവരുടെ അപേക്ഷ അസാധുവാക്കും. എക്‌സൈസിലേക്കാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചിട്ടുള്ളത്-23,010 എണ്ണം. സര്‍വകലാശാലകള്‍, ടൂറിസം, ഹാന്റെക്, സ് മാര്‍ക്കറ്റ്ഫെഡ്, മത്സ്യഫെഡ്,റബ്ബര്‍ ഫെഡറേഷന്‍, വനംവകുപ്പ്, വിവിധ വകുപ്പുകള്‍ എന്നിവിടങ്ങളിലേക്കാണ് മറ്റ് കാറ്റഗറി വിജ്ഞാപനങ്ങള്‍. പരീക്ഷയെഴുതുമെന്ന് ഉറപ്പുനല്‍കുന്നവര്‍ക് ഓഗസ്റ്റ് 20 മുതല്‍ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കും

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...