അഞ്ചല്‍: ജോലികഴിഞ്ഞ് വീട്ടിലേക്കു പോയ സ്ത്രീയെ രാത്രിയില്‍ ഉപദ്രവിച്ചയാളെ ഏരൂര്‍ പോലീസ് പിടികൂടി. ഏരൂര്‍ നടുക്കുന്നുംപുറം രതീഷ് മന്ദിരത്തില്‍ വിജി എന്നറിയപ്പെടുന്ന രാജേഷിനെ(35)യാണ് ഏരൂര്‍ എസ്.ഐ. ശരലാലും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കോഴഞ്ചേരിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ഏപ്രില്‍ 22-ന് രാത്രി എട്ടുമണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്കു പോയ സ്ത്രീയെ തെക്കേവയല്‍ എന്ന സ്ഥലത്ത് ആളൊഴിഞ്ഞ ഭാഗത്തുവെച്ച് ഉപദ്രവിച്ചതിനുശേഷം ഇയാള്‍ ഒളിവില്‍ പോയി. രണ്ടുമാസമായി പോലീസ് പ്രതിയെ അന്വേഷിച്ചുവരികയായിരുന്നു. കോഴഞ്ചേരിയില്‍ ഒളിച്ചുതാമസിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി പ്രതി താമസിച്ചിരുന്ന വീടു വളഞ്ഞു. പ്രതി വീടിന്റെ മേല്‍ക്കൂരയിലെ ഓടിളക്കി റബ്ബര്‍ തോട്ടത്തിലേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മല്‍പ്പിടിത്തത്തിലൂടെ പോലീസ് പിടികൂടുകയായിരുന്നു.
ഗ്രേഡ് എസ്.ഐ. നിസാറുദ്ദീന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനില്‍കുമാര്‍, അരുണ്‍കുമാര്‍, തുഷാന്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഏരൂര്‍ എസ്.എച്ച്.ഒ. എം.ജി.വിനോദിന്റെ നിര്‍ദേശാനുസരണമായിരുന്നു അറസ്റ്റ്. മല്‍പ്പിടിത്തത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍ അനില്‍കുമാറിന്റെ കാലിനു പരിക്കേറ്റു. ഭാര്യയെ ആക്രമിച്ചതിന് ഇയാള്‍ക്കെതിരേ മറ്റൊരു കേസും നിലവിലുണ്ട്.
You must be logged in to post a comment Login