മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മയായിട്ട് ജൂലൈ 5ന് 28 വര്‍ഷം പിന്നിടുകയാണ്. ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്‍മ്മ ദിനാചരണത്തിന്റെ ഭാഗമായി ജൂലൈ 2 മുതല്‍ 5 വരെ ബേപ്പൂരില്‍ ബഷീര്‍ ഫെസ്റ്റ് നടത്തുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. പരിപാടിയുടെ ഭാഗമായി ആകാശമിഠായി ബഷീര്‍ സ്മാരകത്തിനും തറക്കല്ലിടും.
കുട്ടികളുടെ ക്വിസ്, ചിത്രരചന മത്സരങ്ങള്‍, ഫുഡ് ഫെസ്റ്റിവല്‍, ഗസല്‍ രാവ്, മ്യൂസിക്കല്‍ നൈറ്റ്, മാജിക് ഷോ, നാടകം, സാഹിത്യ ക്യാമ്പ്, ഖവാലി, പൂതപ്പാട്ട്, സെമിനാറുകള്‍, ചലച്ചിത്രോത്സവം തുടങ്ങിയ പരിപാടികള്‍ ബഷീര്‍ ഫെസ്റ്റിന്റെ ഭാഗമായി നടത്തും. പരിപാടിയുടെ ഉദ്ഘാടനം ജൂലൈ രണ്ടിന് വൈകിട്ട് 5ന് മുന്‍ മന്ത്രി എം.എ ബേബി നിര്‍വഹിക്കും. ബേപ്പൂര്‍ സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനാവും.
മൂന്ന് ദിവസമായി നടക്കുന്ന പരിപാടിയില്‍ മന്ത്രി സജി ചെറിയാന്‍, റോഷന്‍ ആന്‍ഡ്രൂസ്, റിമ കല്ലിങ്ങല്‍, ആഷിഖ് അബു, സുഭാഷ് ചന്ദ്രന്‍, മാമുക്കോയ, അപ്പുണ്ണി ശശി, കെ. സച്ചിദാനന്ദന്‍, കെ.ഇ.എന്‍, റാസാ ബീഗം, പി.കെ പാറക്കടവ്, ജി.എസ് പ്രദീപ്, ആലങ്കോട് ലീലാ കൃഷ്ണന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും.