Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

‘മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റേയും മാന്യത തകരുന്ന ഘട്ടമെത്തിയപ്പോഴുള്ള തന്ത്രം’

കണ്ണൂര്‍: എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബേറ് സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ നാടകമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റയും മാന്യത തകരുന്ന ഘട്ടത്തിൽ അതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ നീക്കമാണിതെന്നും സുധാകരൻ പറഞ്ഞു.

ഇത് ഇ പി ജയരാജന്റെ രാഷ്ട്രീയ തന്ത്രമാണ്. കെ. സുധാകരന് മാത്രമല്ല, ഒരു കോൺഗ്രസ് പ്രവർത്തകന് പോലും ആക്രമണത്തിൽ പങ്കില്ല. ഏതെങ്കിലും സാമാന്യ ബുദ്ധിയുള്ള രാഷ്ട്രീയ പാർട്ടി അവരുടെ ദേശീയ നേതാവ് സംസ്ഥാനത്ത് എത്തുന്ന ദിവസം, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ഓഫീസ് തകർത്ത സാഹചര്യത്തിൽ അത്തരമൊരു ആക്രമണം നടത്തുമോ?

അദ്ദേഹത്തിന്റെ വരവിന്റെ പ്രചാരണവും പ്രൗഢിയും നശിപ്പിക്കാൻ കോൺഗ്രസുകാർ തയ്യാറാണെന്ന് ആരെങ്കിലും വിചാരിച്ചാൽ അവർ വിഡ്ഢികളാണ്. അത്തരമൊരു ആക്രമണം നടത്താനും ആ സന്ദർശനത്തിന്റെ പ്രാധാന്യം കുറയ്ക്കാനും ഒരു രാഷ്ട്രീയ പാർട്ടിയും തയ്യാറാവില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...