Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

പൂന്തുറയിൽ ശക്തമായ കടലേറ്റം; വീടുകളിൽ വെള്ളം കയറി

പൂന്തുറ : പൂന്തുറയിൽ ശക്തമായ കടലേറ്റത്തിൽ തിരയടിച്ച് ഒട്ടേറെ വീടുകളിൽ വെള്ളം കയറി. ചേരിയാമുട്ടം മുതൽ ജോനക പൂന്തുറ വരെയുള്ള തീരത്തെ 250-ലധികം വീടുകളാണ് കടലേറ്റഭീഷണിയിലായത്.ശനിയാഴ്ച ഉച്ചയ്ക്കും വൈകീട്ടുമാണ് വലിയ തിരമാലകൾ വീടുകളിലേക്ക് അടിച്ചുകയറിയത്. മിക്കവരുടെയും ഗൃഹോപകരണങ്ങളുൾപ്പെട്ട സാധനസാമഗ്രികൾ വെള്ളത്തിൽ വീണ് നശിച്ചു.

തിരയ്‌ക്കൊപ്പമെത്തിയ  മാലിന്യം തീരത്തും വീടുകളിലും അടിഞ്ഞ് പരിസരവും മലിനമായി.വർഷങ്ങൾക്കുമുമ്പ് ഇവിടെ നിർമിച്ചിരുന്ന കടൽഭിത്തി കടലേറ്റത്തിൽ ഇളകിപ്പോയിട്ടുണ്ട്. ചേരിയാമുട്ടം മുതൽ പൂന്തുറ സെന്റ് തോമസ് പള്ളിവരെ കടലിലേക്ക് അടുക്കിയിട്ടുള്ള ഒൻപത് പുലിമുട്ടുകളും ഇളകിത്തുടങ്ങിയിട്ടുണ്ട്. ഇവയും ബലപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...