Vismaya News
Connect with us

Hi, what are you looking for?

EDUCATION

കൈറ്റ് വിക്ടേഴ്‌സിൽ ‘അമ്മയറിയാൻ’ പ്രത്യേക പരിപാടി ഇന്നു മുതൽ

സൈബർ സുരക്ഷയെക്കുറിച്ച് രക്ഷിതാക്കൾക്ക് അവബോധം നൽകുന്നതിനായി കൈറ്റ് വിക്ടേഴ്‌സിൽ പ്രത്യേക പരിപാടി. ‘അമ്മ അറിയാൻ’ എന്ന പേരിലുള്ള പരിപാടി ഇന്നു മുതൽ സംപ്രേഷണം ചെയ്യുന്നു. നാലു ഭാഗങ്ങളായി വെള്ളി മുതൽ തിങ്കൾ വരെ വൈകിട്ട് ആറു മണിക്കാണ് സംപ്രേഷണം.

ഈ പരിപാടിയുടെ പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ എട്ടു മണിക്ക് നടത്തും. സ്മാർട്ട് ഫോൺ, ഇന്റർനെറ്റിന്റെ അനന്ത സാധ്യതകളിലേക്കുള്ള ലോകം, സുരക്ഷിത ഉപയോഗം, വ്യാജവാർത്തകളെ തിരിച്ചറിയുക, ചതിക്കുഴികൾ, സൈബർ ആക്രമണങ്ങൾ, ഇവയിൽ ഉപയോഗിക്കുന്ന ഒ.ടി.പി, പിൻ തുടങ്ങിയ പാസ്‌വേഡുകളുടെ സുരക്ഷ, തുടങ്ങിയവയാണ് ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഹൈസ്‌കൂളുകളിലെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾ വഴി നേരത്തെ 3.08 ലക്ഷം രക്ഷിതാക്കൾക്ക് രണ്ടര മണിക്കൂർ ദൈർഘ്യമുള്ള സൈബർ സുരക്ഷാ പരിശീലനം കൈറ്റ് നൽകിയിരുന്നു. ഈ പരിശീലനത്തിന്റെ മാതൃകയായാണ് ഇപ്പോൾ സംപ്രേഷണം ചെയ്യുന്ന പരിപാടി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...