Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സജി ചെറിയാന്റെ രാജി ജനാധിപത്യമൂല്യം ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് ; കോടിയേരി

തിരുവനന്തപുരം: ജനാധിപത്യത്തിന്‍റെ പരമോന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടാണ് മുൻ മന്ത്രി സജി ചെറിയാൻ രാജിവെച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാജിയോടെ വിവാദങ്ങൾ അപ്രസക്തമായെന്നും കോടിയേരി പറഞ്ഞു. വീഴ്ച മനസിലാക്കിയ സജി ചെറിയാൻ ഉടൻ തന്നെ രാജി സന്നദ്ധത അറിയിച്ചു. ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യ ഭരണഘടനയിൽ അധിഷ്ഠിതമാണ്. ഇന്ത്യൻ ഭരണഘടനയ്ക്ക് അനുസൃതമായി പ്രവർത്തിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും കോടിയേരി പറഞ്ഞു. സജി ചെറിയാന് പകരം ഒരു മന്ത്രിയെ നിയമിക്കണമോ എന്ന കാര്യം ചർച്ച ചെയ്തിട്ടില്ല. അത് പിന്നീട് തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു. എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല. പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടർന്ന് ഏതെങ്കിലും എംഎൽഎമാർ രാജിവച്ചിട്ടുണ്ടോയെന്നും കോടിയേരി ചോദിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...