Connect with us

Hi, what are you looking for?

KERALA NEWS

മാലിന്യത്തിൽ നിന്നുള്ള ഇന്ധനം ഉപയോഗിക്കാൻ കെഎസ്ആർടിസി

പൊന്നാനി: ബസുകൾക്ക് ആവശ്യമായ ഇന്ധനം നഗരമാലിന്യങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കാനുള്ള വിപ്ലവകരമായ നീക്കവുമായി കെഎസ്ആർടിസി. പൊന്നാനി നഗരസഭയും, ശുചിത്വമിഷനും കെഎസ്ആർടിസിയും പദ്ധതിക്കായി കൈകോർക്കുന്നു. മാലിന്യങ്ങളിൽ നിന്ന് സിഎൻജി വാതകം ഉത്പാദിപ്പിക്കും. കെഎസ്ആർടിസി ബസുകൾക്ക് സിഎൻജി ഗ്യാസ് ഇന്ധനമായി ഉപയോഗിക്കും. ഇതോടെ പൊന്നാനിയിലെ മാലിന്യ പ്രശ്നം പരിഹരിക്കാം.

വലിയ സാധ്യതകളിലേക്ക് വഴി തുറക്കുന്ന പദ്ധതി പൊന്നാനി കെഎസ്ആർടിസി ഡിപ്പോയുടെ പരിസരത്ത് തന്നെ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. നഗരത്തിലെ ജൈവമാലിന്യങ്ങൾ സംസ്കരിക്കാനും സിഎൻജി വാതകം ഉത്പാദിപ്പിക്കാനും ശേഷിയുള്ള പ്ലാന്‍റ് നിർമ്മിക്കും. ഹോട്ടലുകൾ, അറവുശാലകൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് നഗരസഭ നേരിട്ട് മാലിന്യം ശേഖരിക്കും.

ഇനി മുതൽ പൊതുസ്ഥലങ്ങളിലേക്ക് മാലിന്യം വലിച്ചെറിയേണ്ട ആവശ്യമില്ല. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, ശുചിത്വമിഷൻ സംസ്ഥാന ഡയറക്ടർ ജ്യോതിഷ് ചന്ദ്രൻ, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷീന സുധേശൻ, രജീഷ് ഉപാല, നഗരസഭാ സെക്രട്ടറി കെ.എസ്.അരുൺ കുമാർ, മുനിസിപ്പൽ എൻജിനീയർ സുജിത്ത് ഗോപിനാഥ്, എച്ച്.ഐ പി.പി.മോഹനൻ എന്നിവരടങ്ങിയ സംഘമാണ് ഇന്നലെ പദ്ധതി പ്രദേശം സന്ദർശിച്ചത്

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...